കോട്ടയം: വികസനത്തിന്റെ നേട്ടം സാധാരണക്കാരിലേയ്ക്ക് എത്തിച്ചത് മോദി സർക്കാരാണെന്നു നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. നാട്ടകത്തും നട്ടാശേരിയിലും നടന്ന കുടുംബയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അവർ.

കേന്ദ്രത്തിൽ മാറിമാറിയെത്തിയ കോൺഗ്രസ് സർക്കാരുകൾ കുടുംബത്തെയാണ് വികസിപ്പിച്ചത്. ഇവർ അഴിമതി നടത്തി സ്വന്തം വീട് വികസിപ്പിക്കുകയാണ് ചെയ്യുന്നത്. മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് സാധാരണക്കാരിലേയ്ക്ക് വികസനം എത്തിയത്.

ഇതോടെയാണ് ജനങ്ങൾക്ക് വികസനം എന്താണ് എന്നു ബോധ്യമായത്. ഈ സാഹചര്യത്തിൽ കേരളത്തിൽ വികസനം വരണമെങ്കിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി വരണമെന്നും അവർ പറഞ്ഞു.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2