തിരുവനന്തപുരം : കൊടകര കള്ളപ്പണകേസില്‍ പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കാന് കേന്ദ്ര ഏജന്സികള്ക്ക് നിയമപ്രകാരം വ്യക്തമായ അധികാരമുണ്ടെന്നിരിക്കെ സര്‍ക്കാര്‍ അന്വേഷണം കേന്ദ്ര ഏജന്‍സികളെ എല്‍പ്പിക്കുന്നില്ല എന്നുള്ള പ്രതിപക്ഷ ആരോപണം വസ്തുതകള്‍ മറച്ചുവെച്ച്‌ ജനശ്രദ്ധ തിരിച്ചുവിടാനാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇപ്പോള് കേസ് കേന്ദ്ര ഏജന്സിക്ക് വിടാത്തതിലാണ് യുഡിഎഫിന് ആശങ്ക.

ബിജെപി പ്രതിസ്ഥാനത്തുള്ളത് എന്ന് യുഡിഎഫ് തന്നെ പറയുന്ന കേസ് ബിജെപിയുടെ ഭരണനേതൃത്വത്തില് തന്നെയുള്ള സംവിധാനം അന്വേഷിച്ചാല് മതി എന്നാണ് അവര്‍ക്ക്. .അത്രയ്ക്ക് വിശ്വാസമാണ് അവര്ക്ക് ബിജെപിയില്. യുഡിഎഫ് ചെയ്തതുപോലെ കേന്ദ്ര ഏജന്സികളെ കൊണ്ടുവന്ന് അധികാരം ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങളെ രാഷ്ട്രീയ താത്പര്യത്തോടെ അന്വേഷിക്കുന്നതിന് വഴിമരുന്നിടുന്ന നിലപാട് സംസ്ഥാന സര്ക്കാരിനില്ല.രാഷ്ട്രീയ വിരോധത്തിന്റെ പേരില് ആരെയെങ്കിലും പ്രതിയാക്കുകയോ ആരെയെങ്കിലും വെറുതെ വിടുകയും ചെയ്യുന്ന സമീപനവും സംസ്ഥാന സര്ക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനുള്ള നോട്ടീസില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി . കേന്ദ്ര ഏജന്സികളെ അറിയിക്കേണ്ട കാര്യങ്ങള് അന്വേഷണ ഉദ്യോഗസ്ഥര് കൃത്യമായി അഞിയിക്കും അക്കാര്യത്തില് ഒരു ആശങ്കയുംവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക