കണ്ണൂർ : കേരളത്തെ കുറിച്ച് വ്യാജ ചിത്രം ഉണ്ടാക്കാനാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉറപ്പായിട്ടും ജയിക്കുമെന്ന് പറയാൻ ബിജെപിക്ക് ഒരു സീറ്റില്ല. കഴിഞ്ഞ തവണ കിട്ടിയ വോട്ടു പോലും ബിജെപിക്ക് ഇത്തവണ കിട്ടില്ല. ഇത് അവരുടെ അഖിലേന്ത്യ നേതാക്കൾ മനസ്സിലാക്കണം. ബിജെപിക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളമെന്നും പിണറായി പറഞ്ഞു.
കോൺഗ്രസ് സഹായിച്ചതുകൊണ്ടാണ് കഴിഞ്ഞ തവണ നേമത്ത് ബിജെപി ജയിച്ചത്. ആ അക്കൗണ്ട് എൽഡിഎഫ് ഇത്തവണ ക്ലോസ് ചെയ്യും. പ്രധാനമന്ത്രി അടക്കം വന്നിട്ടും സംഘപരിവാറിന് ഇവിടെ സ്വാധീനമുറപ്പിക്കാൻ കഴിയാതിരുന്നത് ഇടതുപക്ഷം ശക്തമായത് കൊണ്ടാണ്. വികസന കാര്യങ്ങളിൽ ഒപ്പം നിൽക്കാൻ കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ട്. എന്നാൽ വികസനത്തിന് കേന്ദ്രം തുരങ്കം വെക്കുകയാണ്. അങ്ങനെയുള്ളവർ ഇവിടെ വന്ന് വികസന പ്രസംഗം നടത്തിയാൽ ജനം അത് തിരിച്ചറിയും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചു. ഇപ്പോൾ കേരളത്തോട് അമിതമായി താൽപര്യം പ്രകടിപ്പിക്കുന്നു. പക്ഷേ പഴയ അനുഭവങ്ങൾ ജനങ്ങൾ മറക്കില്ല. തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നും പിണറായി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2