ബംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. അടുത്തമാസം 23 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. കാലാവധി അവസാനിക്കുന്ന ദിവസം ബിനീഷിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.
കേസിൽ ജാമ്യം ആവശ്യപ്പെട്ട് ബിനീഷ് നൽകിയ അപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 117 ദിവസങ്ങൾക്ക് മുൻപാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്.
കേസിൽ ഇതുവരെ രണ്ട് തവണയാണ് ബിനീഷ് കോടിയേരി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. അന്വേഷണം പൂർത്തിയായിട്ടില്ലാത്തതിനാൽ ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യപ്രകാരമാണ് ബിനീഷിന് കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2