ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ കര്‍ണാടക കോടതി വീണ്ടും പിന്നീട് പരിഗണിക്കാനായി മാറ്റി. പത്താം തവണയാണ് ജാമ്യഹര്‍ജി കോടതി മാറ്റുന്നത്. കേസിന്റെ വാദത്തിനായി ബിനീഷിന്റെ അഭിഭാഷകന്‍ സമയം ചോദിച്ചപ്പോള്‍ വിശദമായി വാദം കേള്‍ക്കേണ്ട കേസാണിതെന്ന് കോടതി മറുപടി നല്‍കുകയായിരുന്നു.

ബിനീഷിന്റെ അഭിഭാഷകന് അടുത്ത ബുധനാഴ്ചയും ഇഡിക്ക് വ്യാഴാഴ്ചയും വിശദമായ വാദം അവതരിപ്പിക്കാന്‍ കോടതി അനുമതി നല്‍കി. തന്റെ അക്കൗണ്ടിലെത്തിയ അഞ്ചുകോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച്‌ ബിനീഷ് നല്‍കിയ വിശദീകരണത്തില്‍ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കാനുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തന്റെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാനായി കേരളത്തിലേക്ക് പോകാന്‍ ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ബിനീഷ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.പരപ്പന അഗ്രഹാര ജയി​ലി​ലാണ് ബി​നീഷ് ഇപ്പോള്‍ കഴി​യുന്നത്. കേസി​ല്‍ ജയി​ലി​ലായി​ട്ട് 234 ദിവസം കഴി​ഞ്ഞു.