കൊല്ലം: കടയ്ക്കലിൽ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനം മോഷ്ടിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച നിലയില്‍. കിഴക്കുംഭാഗം ബൗണ്ടര്‍മുക്ക്‌ സുധീര്‍ മന്ദിരത്തില്‍ സുധീറിന്‍റെ ഇരുചക്ര വാഹനമാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണം പോയത്.

സുധീറിന്‍റെ വാഹനം വീട്ടില്‍ കൊണ്ടു പോകാന്‍ കഴിയാത്തതിനാല്‍ സുഹൃത്ത് കലാമിന്‍റെ വീട്ടിലാണ് വാഹനം വെച്ചിരുന്നത്​. മറ്റൊരു ഇരുചക്ര വാഹനത്തില്‍ എത്തിയ മോഷ്ടാക്കളില്‍ ഓരാള്‍ പിപി ഇ കിറ്റ് ധരിച്ചിരുന്നു. പി.പി.ഇ കിറ്റ്​ ധരിച്ചയാള്‍ വാഹനവുമായി പോകുന്നത്​ തൊട്ടടുത്ത വീട്ടിലെ സി.സി.ടി.വിയില്‍ പതിയുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മോഷ്ടിച്ച വാഹനം ഇരുന്നൂറ് മീറ്റര്‍ അകലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സുധീറിന്‍റെ പരാതിയില്‍ ചിതറ പോലീസ് അന്വേഷണം ആരംഭിച്ചു.