തിരുവനന്തപുരം: ഹെൽമെറ്റ്‌ വയ്ക്കാതെ  റോഡിൽ ചീറിപാഞ്ഞു നടന്ന രാക്ഷസി ഒടുവിൽ  മോട്ടോർ വെഹിക്കിളിന്റെ പിടിയിൽ. വീഡിയോ വൈറൽ. ഹെൽമെറ്റ്‌ വയ്ക്കാതെ  മോഡിഫൈ ചെയ്ത യമഹ ബൈക്കിൽ ചെത്തി നടന്ന ഫ്രീകത്തിയെയാണ് ആർ സി നമ്പർ നോക്കി  അഡ്രസ് കണ്ടു പിടിച്ചു  വീട്ടിൽ എത്തി  മോട്ടോർ വെഹിക്കിൾ പിഴ ഇട്ടത്.

ഹെൽമറ്റ് വയ്ക്കാതെ  വണ്ടി ഓടിച്ചതും പോരാ രാക്ഷസി എന്ന് പേരിട്ടിരിക്കുന്ന തന്റെ  സോഷ്യൽ മീഡിയ അക്കൗണ്ടിൽ തന്റെ ബൈക്ക് ഓടിക്കൽ വീഡിയോ അതി ഗംഭീര പിന്നണി സംഗീതത്തിലൂടെ പങ്കു വച്ചതോടെയാണ് രാക്ഷസി പിടിയിലായത്. പോരാത്തതിനു വീഡിയോ കണ്ടവർ  കേരള പോലീസിന്റെ  ട്രോൾ ഗ്രൂപ്പിൽ ഈ വീഡിയോ പങ്കു വയ്ക്കുകയും ചെയ്തു. രാക്ഷസി പിടിയിലായാതൊരടെ അത് വച്ചു കൊണ്ടുള്ള  വീഡിയോ ഇറക്കിയിരിക്കുകയാണ് മറ്റു ചിലർ. എന്തയാലും വീഡിയോ എല്ലാം  സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2