പെരുമ്ബാവൂര്‍: ആംബുലന്‍സില്‍ ബൈക്കിടിച്ച്‌ ബൈക്കു യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മണ്ണൂര്‍ സ്വദേശികളായ കുരിക്ക മാലില്‍ വീട്ടില്‍ സനല്‍ സാജു (20 ) മണപ്പാട്ട് വീട്ടില്‍ ഹരികൃഷ്ണന്‍ (17 ) എന്നിവരാണ് മരിച്ചത്. ശനി വൈകിട്ട് 6.30 ന് കീഴില്ലം കനാല്‍ പാലം ജംഗ്ഷന് സമീപമായിരുന്നു അപകടം.

പെരുമ്ബാവൂരിലേക്ക് വരികയായിരുന്ന ബൈക്ക് മുമ്ബിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടയില്‍ മുവാറ്റുപുഴയ്ക്ക് പോകുകയായിരുന്ന ആംബുലന്‍സില്‍ ഇടിച്ച്‌ പിന്നിലുണ്ടായിരുന്ന കാറിനടിയിലേക്ക് തെറിച്ചു വീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പെരുമ്ബാവൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ . സനലിന്റെ അച്ഛന്‍ : സാജു . അമ്മ : പരേതയായ കാര്‍ത്തിക . ഹരികൃഷ്ണന്റെ അച്ഛന്‍ : സുനില്‍ അമ്മ : രാജി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക