ഏറ്റുമാനൂർ: ഗുണ്ടാ കേസിലെ പ്രതികളുടെ മദ്യപാനത്തിന് ശേഷം ബൈക്കിൽ  റോഡിലൂടെ നടത്തിയ കസർത്തിനിടയിൽ അപകടം മൂന്ന് പേർക്ക് ഗുരുതര പരിക്ക്. ഏറ്റുമാനൂർ കട്ടച്ചിറ ജംഗ്ഷന് സമീപം  ഞായർ വൈകിട്ട് 7.30 ഓടെയായിരുന്നു  ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റത്.

പാലാ ഇല്ലിക്കൽ അമ്പലത്തറയിൽ അജിത്ത് (34) ഭാര്യ അർബിത (32), ഏറ്റുമാനൂർ സ്വദേശി സച്ചിൻ എന്നിവർക്കാണ് പരിക്കേറ്റത്.  ഇന്നലെ വൈകിട്ട് 7.30 ഓടെ കട്ടച്ചിറ ജംഗ്ഷനിലായിരുന്നു അപകടം. കട്ടച്ചിറ ഭാഗത്ത് നിന്നു വന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും അമിതവേഗതയിലെത്തിയ സച്ചിൻ ഓടിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിൽ തലയടിച്ചു വീഴുകയായിരുന്നു.

മദ്യലഹരിയിൽ അമിത വേഗതയിലെത്തിയ യുവാവിന്റെ വാഹനം നിയന്ത്രണം വിട്ട്  ഇവരുടെ വാഹനത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായും തക’ർന്നു.എന്നിവരെ ഗുരുതര പരിക്കുകളോടെ തെള്ളകം മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അജിത്തിനെയും  അർബിതയെയും ആദ്യം മാതാ ആശുപത്രിയിലും അജിത്തിന് കൂടുതൽ ഗുരുതരമായതിനാൽ പിന്നിട്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. സച്ചിനെ ആദ്യമെ തന്നെ  മെഡിക്കൽ കോളജ് അശുപത്രിയിൽ പ്രവേശിപ്പിച്ചു.സച്ചിൻ ഉൾപ്പടെ മൂന്ന് പേരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. മാസങ്ങൾക്ക് മുൻപ് വെട്ടിമുകൾ ജംഗ്ഷനിലെ കട തല്ലി പൊളിച്ച കേസിലെ പ്രതിയാണ് സച്ചിൻ.ഇയാളുടെ കൂടെ ഉണ്ടായിരുന്നവരും  ഇതെ കേസിലെ പ്രതികളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2