തി​രു​വ​ന​ന്ത​പു​രം : സം​യു​ക്ത ക​ര്‍​ഷ​ക സംഘടനക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ഭാ​ര​ത് ബ​ന്ദ് വെള്ളിയാഴ്ച്ച. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ പ്രവര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബന്ദ് കേ​ര​ള​ത്തെ ബാ​ധി​ച്ചേ​ക്കി​ല്ല.

കേ​ര​ള​ത്തി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ന്ദി​ല്‍ നി​ന്ന് കേ​ര​ള​ത്തെ ഒ​ഴി​വാ​ക്കു​മെ​ന്നു കേ​ര​ള കര്‍​ഷ​ക സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ഗേ​ഷ് എം​പി പ​റ​ഞ്ഞു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ വെള്ളിയാഴ്ച വൈ​കു​ന്നേ​രം എ​ല്ലാ ബൂ​ത്തു കേന്ദ്ര​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ നടത്തും. തെ​ര​ഞ്ഞൈ​ടു​പ്പി​നു ശേ​ഷം സംസ്ഥാനത്തും സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും അദ്ദേ​ഹം അ​റി​യി​ച്ചു.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2