തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിൽപ്പന വൈകിയേക്കും. ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യവിൽപന നാളെ തുടങ്ങാൻ സാധ്യത ഇല്ലെന്നാണ് സൂചന. ആപ്പിൽ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടെന്നാണ് ബെവ്കോ അധികൃതർ അറിയിച്ചത്. ബെവ്ക്യൂ ആപ്പ് പ്രതിനിധികളുമായി ബെവ്കോ മാനേജിംഗ് ഡയറക്ടർ ചർച്ച നടത്തി.

സംസ്ഥാനത്ത് ടിപിആർ കൂടി പ്രദേശത്ത് ബെവ്കോ, ബാറുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ ഇന്നലെ അനുമതി നൽകിയിരുന്നു. ആപ്പിൽ സ്ലോട്ട് ബുക്ക് ചെയ്ത് ടോക്കൺ വഴിയാകും മദ്യവിൽപ്പന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group