കൊച്ചി: ബിവറേജസും ബാറുകളും തുറന്നതിനു ശേഷം ജനപ്രിയ ബ്രാന്‍ഡുകളായ എം എച്ച്‌, ഫ്രഞ്ച് ബ്രാണ്ടി, ബ്‌ളാക്ക് ആന്‍ഡ് ഗോള്‍ഡ്, സീസര്‍, എം സി പ്രീമിയം, നെപ്പോളിയന്‍, ഓള്‍ഡ് പേള്‍, ഒ സി തുടങ്ങിയവയൊന്നും പല ഷോപ്പുകളിലും കിട്ടാനില്ല. ഇഷ്ട ബ്രാന്‍ഡുകള്‍ തേടിയെത്തുന്നവര്‍ക്ക് കേട്ടുപരിചിതമല്ലാത്ത ബ്രാന്‍ഡുകള്‍ വാങ്ങി തൃപ്തിപ്പെടേണ്ട സ്ഥിതിയാണുള്ളത്.

ജനപ്രിയ ബ്രാന്‍ഡുകള്‍ ഒഴിവാക്കി വില്‍പ്പന കുറവുള്ള മദ്യക്കമ്ബനികളില്‍ നിന്നും ജീവനക്കാര്‍ കമ്മീഷന്‍ വാങ്ങി വില്‍പ്പനയില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നു. പല കമ്ബനികളും വലിയ ഓഫറുകള്‍ ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ടെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പ്രീമിയം ബ്രാന്‍ഡ് മദ്യങ്ങളൊന്നും ഇപ്പോള്‍ കേരളത്തില്‍ ബോട്ടില്‍ ചെയ്യുന്നില്ല.വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് മിക്ക ബ്രാന്‍ഡുകളും കേരളത്തില്‍ എത്തുന്നത്. വിലകുറഞ്ഞ ജനപ്രിയ ബ്രാന്‍ഡുകള്‍ തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് കൂടുതലായി ബ്‌ളെന്‍ഡിംഗും ബോട്ടിലിംഗും നടത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക