ഭോപാല്‍: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച്‌ ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ സൂചി വച്ച്‌ ഭര്‍ത്താവ് തുന്നിക്കെട്ടിയതായി പരാതി.

ഭാര്യയ്ക്ക് ഗ്രാമത്തിലെ മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ 55 വയസ്സുള്ള ഭര്‍ത്താവ് സ്ഥിരമായി മര്‍ദിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇതേ ചൊല്ലി തര്‍ക്കമുണ്ടായതോടെ ഇയാള്‍ ഭാര്യയുടെ സ്വകാര്യഭാഗങ്ങള്‍ സൂചിയും നൂലും ഉപയോഗിച്ച്‌ തുന്നുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.മധ്യപ്രദേശിലെ സിഗ്രൗളി ജില്ലയിലാണ് സംഭവം.

എന്നാല്‍ ഭര്‍ത്താവിനെതിരെ കടുത്ത നടപടികളെടുക്കരുതെന്നും ശാസിച്ചാല്‍ മതിയെന്നും ഭാര്യ പറഞ്ഞതായി പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക