ദര്‍ഭാന്‍ഗ: ബീഹാറിലെ ധര്‍ഭാന്‍ഗ ജില്ലയില്‍ കനത്ത പ്രളയം. ജില്ലയിലെ നിലവധി ബ്ലോക്കുകളില്‍ പല ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്. ബാഗ് മതി, ഗെഹുമി, കമല നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.

ദര്‍ഭാന്‍ഗ ജില്ലാ മജിസ്‌ട്രേറ്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍മാരുടെയും റവന്യൂ അധികാരികളുടെയും യോഗം വിളിച്ചു. പ്രളയത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആറ് ബ്ലോക്കുകൡ 79 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 58,000 പേരെ പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്. 14 പ്രദേശങ്ങളില്‍ സമൂഹ അടുക്കളകള്‍ തുടങ്ങി.35 സര്‍ക്കാര്‍ ബോട്ടുകളും 110 സ്വകാര്യ ബോട്ടുകളും അടക്കം 145 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. 900 പേരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിച്ചു.