കൊച്ചി : ബിഡിജെഎസ് രണ്ടായി പിളർന്നു പുതിയതായി ഭാരതീയ ജന സേന എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.എസ് യുഡിഎഫിനെ പിന്തുണക്കും. ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്‍.കെ നീലകണ്ഠൻ മാസ്റ്റർ ഉൾപ്പടെയുള്ള പാർട്ടി സംസ്ഥാന കമ്മിറ്റിയിലെയും ജില്ലാ കമ്മിറ്റികളിലെയും വലിയൊരു വിഭാഗം പാർട്ടി വിട്ടു. ഇവർ ഭാരതീയ ജന സേന എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചു.
ബിഡിജെഎസിന്‍റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു എന്ന് പാർട്ടി വിട്ടവർ ആരോപിച്ചു. ബിജെപിയുടെ അടിയാൻമാരായി ബിഡിജെഎസ് മാറി. എന്‍ഡിഎ പ്രഹസനമായെെന്നും ബിജെഎസ് നേതാക്കൾ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.എസ് യു ഡി എഫിനെ പിന്തുണക്കും. യുഡിഎഫ് നേതൃവുമായി ചർച്ച നടത്തിയതായും  നേതാക്കൾ അറിയിച്ചു.
സിപിഎമ്മിനെ വീണ്ടും അധികാരത്തിൽ കൊണ്ടുവരാൻ ബിജെപി ഒത്തുകളിക്കുകയാണെന്നും പാർട്ടി വിട്ട  നേതാക്കൾ ആരോപിച്ചു. കോൺഗ്രസ് മുക്ത കേരളത്തിനായി സിപിഎമ്മിന് വോട്ടുനൽകാൻ ബിജെപി- ബിഡിജെഎസ് നേതൃത്വം അണികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബിജെഎസ് നേതാക്കൾ പറഞ്ഞു. സംസ്ഥാന ഭാരവാഹികളിൽ ഭൂരിഭാഗവും, 11 ജില്ലാ കമ്മിറ്റികളും തങ്ങളുടെ തീരുമാനങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ബിജെഎസ് നേതാക്കൾ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2