ബെ​യ്റൂ​ട്ട്: ലെബനനിലെ ബെ​യ്റൂ​ട്ടിലുണ്ടായ ​ അതിശക്തമായ സ്ഫോ​ട​നത്തിൽ മരിച്ചവരുടെ 78 ആയി. നാലായിരത്തോളം പേർക്ക് ഇതു വരെ പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്‌.സ്ഫോടനത്തിന്റെ പ്രകമ്പനം 2 കിലോമീറ്റർ ദൂരത്തിൽ വരെ നിലനിന്നു.240 കിലോമീറ്റർ അകാലത്തിൽ വരെ സോഫടന ശബ്ദം  കേട്ടു വലിയ നാശനഷ്ടമാണ് ബെയ്റൂട്ടിൽ ഉണ്ടായിരിക്കുന്നത്.സ്ഫോടന ശബ്ദം 240 കിലോമീറ്റർ ദൂരെ വരെ കേട്ടു. പ്രഹരത്തിൽ നിരവധി കെട്ടിടങ്ങൾ തകർരുകയും വലിയ തോതിൽ നാശനഷ്ട്ടം ഉണ്ടാവുകയും ചെയ്തു.ഉഗ്രസ്‌ഫോടനത്തിൽ കാറുകൾ മൂന്ന് നില കെട്ടിടത്തിന്‍റെ ഉയരത്തിൽ എടുത്തെറിയപ്പെട്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.2750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് പ്രധാനമന്ത്രി പറഞ്ഞു. മതിയായ സുരക്ഷയില്ലാതെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചത്കു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. ബെ​യ്റൂ​ട്ടിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമംയം അന്താരാഷ്ട്ര സമൂഹം ലെബനന് സഹായ വാഗ്ദാനവുമായി രംഗത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2