തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം. ബാറുകളില്‍ മദ്യവില്‍പ്പന ഉണ്ടാകില്ല. ബിയറും വൈനും മാത്രം പാഴ്‌സലായി വില്‍ക്കാനാണ് തീരുമാനം. ബെവ്കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വില 15 ശതമാനം വരെ വര്‍ധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബാറുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. എക്‌സൈസ് മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടും തീരുമാനമുണ്ടായിരുന്നില്ല. ലോക്ഡൗണ്‍ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകള്‍ അടഞ്ഞു കിടന്നത് മൂലമുണ്ടായ സാമ്ബത്തിക നഷ്ടം മറികടക്കാനാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കുന്നത്.

എല്ലാത്തരം മദ്യത്തിനും വില വര്‍ധിപ്പിച്ചിരുന്നു. ബാറുകള്‍ക്കുള്ള മാര്‍ജിന്‍ 25 ശതമാനമായും വര്‍ധിപ്പിച്ചു.ബെവ്കോ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് 400 കോടിയുടെ നഷ്ടം ബെവ്കോയ്ക്ക് ഉണ്ടായി. ആ നഷ്ടം നികത്തുക എന്നതാണ് വില വര്‍ധനവിലൂടെ ലക്ഷമിട്ടത്. ഇതിന്റെ ഭാഗമായി ബെവ്കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വില 15 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക