തിരുവനന്തപുരം: ജില്ലയില്‍ അടിമലത്തുറയില്‍ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെ പ്രദേശവാസികളായ മൂന്ന് പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ക്രിസ്തുരാജ് എന്നയാളുടെ വളര്‍ത്തുനായയായ ബ്രൂണോയെയാണ് ക്രൂരമായി തല്ലിക്കൊന്ന് ചൂണ്ടകൊളുത്തില്‍ കെട്ടിത്തൂക്കിയത്.

എന്നും കടപ്പുറത്തു കളിക്കാന്‍ പോകുമായിരുന്ന ബ്രൂണോ പതിവുപോലെ കളിക്കാന്‍ പോയതാണ്. ഒരാളെ പോലും ഉപദ്രവിക്കാത്ത സാധുവാണ് ബ്രൂണോ. കളിച്ചു കഴിഞ്ഞ് ക്ഷീണത്തില്‍ ഒരു തോണിയുടെ അടിയില്‍ വിശ്രമിച്ചിരുന്ന ബ്രൂണോയെ ഇവര്‍ ക്രൂരമായി തല്ലി കൊല്ലുകയായിരുന്നു ശേഷം ചൂണ്ടകൊളുത്തില്‍ കെട്ടി വലിച്ചു കെട്ടി തൂക്കിയ്യിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പ്രതികള്‍ക്കെതിരെ ക്രിസ്തുരാജ് വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും, പ്രതികള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി സ്റ്റേഷനില്‍ ഹാജരായില്ല.മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ചവരെ സഹായിക്കുന്ന പോലീസ്, രാഷ്ട്രീയ നിലപാടിനെതിരെ വ്യാപക വിമർശനമാണ് വിഷയത്തിൽ ഉയർന്നുവരുന്നത്.