കോവിൽ രണ്ടാം തരംഗ പശ്ചാത്തലത്തിൽ കേരളത്തിൽ ബാങ്കുകൾ നാളെ മുതൽ ഈ മാസം മുപ്പതാം തീയതി വരെ ഉച്ചയ്ക്ക് രണ്ടു മണിവരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടേതാണ് തീരുമാനം. ഇതുകൂടാതെ ബാങ്കുകളിൽ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി പരിമിതപ്പെടുത്താനും ഉത്തരവിൽ പറയുന്നുണ്ട്. ഗർഭിണികളും മറ്റ് അസുഖങ്ങളും ഉള്ള ജീവനക്കാർക്ക് കഴിവതും വർക്ക് ഫ്രം ഹോം സൗകര്യം നൽകുവാനും ബാങ്കിങ് സമിതി നിർദേശിക്കുന്നു.

നാളെ മുതൽ തീരുമാനം നടപ്പിലാക്കാൻ ആണ് ഉത്തരവ്. ബാങ്ക് ഉപഭോക്താക്കൾ കഴിവതും ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുവാൻ ആഹ്വാനം സർക്കുലറിൽ നൽകുന്നുണ്ട്. അടിയന്തര ആവശ്യങ്ങൾക്ക് ബാങ്കുകളിൽ ഉപഭോക്താക്കൾ എത്തുമ്പോൾ കോവിഡ് പ്രതിരോധ മുൻകരുതലുകൾ എല്ലാ ബ്രാഞ്ചുകളിലും ഉറപ്പുവരുത്തണമെന്നും സമിതി നിഷ്കർഷിക്കുന്നുണ്ട്. സ്ഥാനത്ത് അതിതീവ്ര വ്യാപനമാണ് കോവിഡ് രണ്ടാം തരംഗ സമയത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2