ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ആറുമാസത്തെ മൊറട്ടോറിയം കാലാവധി രണ്ട് വര്‍ഷം വരെ നീട്ടാനാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മൊറട്ടോറിയം നിലവിലുണ്ടെങ്കിലും വായ്പാ തുകയുടെ പലിശയും പലിശയുടെ പലിശയും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. മൊറട്ടോറിയം കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ച സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകളും ആര്‍ബിഐയും ചര്‍ച്ച നടത്തി. എന്നാല്‍ വിഷയം ഒന്നോ രണ്ടോ ദിവസം കൊണ്ട് പരിഹരിക്കാനാകില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.ബാങ്ക് വായ്പയുടെ കാര്യത്തില്‍ നിര്‍ണായകമായ കോടതി തീരുമാനത്തിനുള്ള സാധ്യത തന്നെയാണ് ഉള്ളത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2