കൊച്ചി: കേരളത്തിലേക്കു വന്‍തോതില്‍ രാസലഹരി മരുന്നുകളെത്തിക്കുന്നത് അനൂപ് മുഹമ്മദ് കണ്ണിയായ ബെംഗളൂരു റാക്കറ്റാണെന്ന രഹസ്യ വിവരം കേരള പൊലീസ് മുക്കി. കൊച്ചിയില്‍ 2015 മെയ് 26നു ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ മിഥുന് സി.വിലാസ് വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. ഡിസ്ക് ജോക്കിയായിരുന്നു മിഥുന്.കേരളത്തിലെ നിശാപാര്‍ട്ടികള്‍ക്കു കൊക്കെയ്ന്‍, എല്‍എസ്ഡി അടക്കമുള്ള രാസലഹരികള്‍ വന്‍തോതില്‍ എത്തിക്കുന്നതു അനൂപിന്റെ സംഘമാണെന്നാണ് അറസ്റ്റിലായ മിഥുന് 5 വര്‍ഷം മുന്‍പു വെളിപ്പെടുത്തിയത്. ഇതിനൊപ്പം മറ്റു ചിലരുടെ പേരുകള്‍ കൂടി പറഞ്ഞു. ഇതു കേട്ടതോടെ അന്വേഷണ ഉദ്യോഗസ്ഥന് മിഥുനെ മര്‍ദിച്ചു. ഈ അന്വേഷണ ഉദ്യോഗസ്ഥന് എഴുതി തയാറാക്കിയ മൊഴിക്കു താഴെ മിഥുന് ഒപ്പിട്ടുകയും ചെയ്തു.നിശാപാര്‍ട്ടിക്കിടയില്‍ അറസ്റ്റിലായ മിഥുന്, തങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയ വിവരം ചോര്‍ന്നു കിട്ടിയ അനൂപിന്റെ സംഘത്തലവന് അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണില്‍ വിളിച്ചു പൊലീസ് കസ്റ്റഡിയിലായിരുന്ന മിഥുനോടു വധഭീഷണി മുഴക്കുകയും ചെയ്തു. അങ്ങനെ പൊലീസും മയക്കുമരുന്ന് മാഫിയയും തമ്മിലുള്ള കള്ളക്കളിക്കും തെളിവ് കിട്ടുകയാണ്. ഇതേ കുറിച്ച് ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന കേന്ദ്ര നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയ്ക്കു (എന്‍സിബി) വിവരം ലഭിച്ചിട്ടുണ്ട്.
സീരിയല്‍ നടി ഡി.അനിഖ, അനൂപ് എന്നിവര്‍ക്കൊപ്പം അറസ്റ്റിലായ റിജേഷ് രവീന്ദ്രന് തന്നെ അനൂപിനു പരിചയപ്പെടുത്തിയതു ‘ഡിജെ കോക്കാച്ചി’ എന്നറിയപ്പെടുന്ന മിഥുന്, ഹക്കിം എന്നീ സുഹൃത്തുക്കളാണെന്ന് എന്‍സിബിക്കു മൊഴി നല്‍കിയിട്ടുണ്ട്. ഗോവയിലെ പുതുവര്‍ഷാഘോഷങ്ങള്‍ക്കിടയില്‍ 2015ലാണു മിഥുന്, ഹക്കിം എന്നിവര്ക്കൊപ്പമുണ്ടായിരുന്ന അനൂപിനെ പരിചയപ്പെട്ടതെന്നാണ് മൊഴി.
ഗോവയില്‍ നിന്നു കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്കു വന്‍തോതില്‍ ലഹരി കടത്തുന്ന റാക്കറ്റില്‍ റിജേഷ് അംഗമായതും അങ്ങനെയാണ്. റിജേഷിന്റെ മൊഴികളില്‍ കൊച്ചി സ്വദേശിയായ മിഥുനെ കുറിച്ചു പരാമര്‍ശമുള്ള സാഹചര്യത്തില്‍ കേസ് അന്വേഷിക്കുന്ന എന്‍സിബി ഇയാളേയും ചോദ്യം ചെയ്യും. ഈ മൊഴി കേസില്‍ നിര്‍ണ്ണായകമാകും. 2015ലെ കേസിനെ കുറിച്ചും അന്വേഷിക്കും.
2015ല്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ ലഹരിപ്പാര്‍ട്ടിയുടെ മുഖ്യ സൂത്രധാരനില്‍ നിന്ന് പൊലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ലഹരിപ്പാര്‍ട്ടി മാത്രമല്ല, പഞ്ചനക്ഷത്ര പെണ്‍വാണിഭ സംഘവുമായും മിഥുന് എന്ന കോക്കാച്ചിക്ക് ബന്ധമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സിനിമയിലെ പല പ്രമുഖര്‍ക്കും ഒപ്പം ലഹരി മരുന്നുകള്‍ ഉപയോഗിച്ചതായി കോക്കാച്ചി മൊഴി നല്കി. സിനിമാ മേഖലയിലേയും അല്ലാതേയും ഉള്ള സ്ത്രീകള്‍ക്ക് ഏത് തരത്തിലുള്ള മയക്കുമരുന്നുകളോടാണ് പ്രിയമെന്നും കോക്കാച്ചി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
സിനിമ നടിമാര്‍ ഉള്‍പ്പെടെ ഉള്ളവരാണത്രെ ഇത്തരം പെണ്‍വാണിഭ സംഘങ്ങളില്‍ ഉള്ളത്. ഇവരുമായി മിഥുന് അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. സിനിമ രംഗത്തും അല്ലാതെയും ഉള്ള മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഏറെ പ്രിയം എല്‍എസ്ഡിയും ആംപ്യൂളുകളും ആണെന്നാണ് മിഥുന് അന്ന് വെളിപ്പെടുത്തിയത്. മിഥുന് സി വിലാസ് എന്ന ചെറുപ്പക്കാരന് കോക്കാച്ചിയായതു കൊക്കെയ്ന്‍ വില്പനയിലൂടെ ആണെന്നും കണ്ടെത്തി. കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട ഉയര്‍ന്ന് കേട്ട സിനിമാ നിര്‍മ്മാതാവുമായി കോക്കാച്ചിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. മിഥുന് സി വിലാസ് എന്ന ചെറുപ്പക്കാരനെ കോക്കാച്ചിയായി വളര്‍ത്തിയത് വിവാദ നിര്‍മ്മാതാവാണെന്ന് ആക്ഷേപമുണ്ട്. ലഹരിപ്പാര്‍ട്ടി പൊലീസ് പിടിച്ച സംഭവത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയന്റെ പേര് പുറത്ത് വിട്ടതും അന്ന് വിവാദമായിരുന്നു.