ബെംഗളൂരു: മയക്കുമരുന്ന് കേസിൽ നടി സഞ്ജന ഗൽറാണിയെ അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെ ഇന്ദിരാനഗറിലെ ഇവരുടെ  വീട്ടില്‍ നടന്ന റെയ്ഡിനൊടുവിലായിരുന്നു സഞ്ജന ഗല്‍റാണിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ഇവരുടെ അറസ്റ്റോടെ സെൻട്രൽ ക്രൈംബ്രാഞ്ചിന്റെയും, നാർകോട്ടിക്സ് കണ്ട്രോൾ വിഭാഗവും  മലയാളം സിനിമ ഇൻഡസ്ട്രിയിലേക്കും അന്വെഷണം വ്യാപിപ്പിക്കും. 

മലയാളിയും സിനിമാതാരവുമായ നിയാസ് മുഹമ്മദും കന്നഡ നടി രാഗിണി ദ്വിവേദിയും അടക്കം ആറ് പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായിരിക്കുന്നത്. നിയാസിന് മലയാള സിനിമയുമായി ബന്ധമുണ്ട്. ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. ഈ വിവരങ്ങളുടെ അടക്കം അടിസ്ഥാനത്തിലാണ് മലയാള സിനിമാ മേഖലയിലേക്കും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

സഞ്ജന ഗല്‍റാണിയും നിയാസും അടുത്ത സുഹൃത്തുക്കളാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിനായി സഞ്ജനയെ സിസിബി ഓഫീസിലേക്ക് കൊണ്ടുപോയി. കേസുമായി ബന്ധപ്പെട്ട് സഞ്ജനയെ നിരീക്ഷിച്ചു വരുകയായിരുന്നു. കോടതിയില്‍ നിന്ന് സെര്‍ച്ച് വാറണ്ട് ലഭിച്ച ശേഷമായിരുന്നു ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയതെന്ന് ബെംഗളൂരു പൊലീസ് ജോ. കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ പറഞ്ഞു. ഇവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പല നടന്മാരുടെ പേരുകൾ ഇതിന് മുൻപ് ഉയർന്ന് വന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2