ദുബായ്: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് തുടരുമെന്ന് യുഎഇ. പ്രവാസികളുടെ മടക്കം വൈകും. ജൂലൈ ഏഴ് മുതല്‍ സർവീസ് പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്ന എമിറേറ്റസ് എയര്‍ലൈന്‍സും യാത്ര നീട്ടിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയിൽ സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്‌തമാക്കുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചവർക്കും വിലക്ക് ബാധകമാണ്. കൊവിഡ് വ്യാപിച്ച പശ്ചാത്തലത്തിൽ ഏപ്രിൽ 25മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക് യുഎഇ യാത്ര വിലക്ക് ഏർപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക