തിരുവനന്തപുരം: ബാലഭാസ്കറിന്‌ അപകടം ഉണ്ടായത്തിന് ശേഷം സംഭവ സ്ഥലത്തു വച്ചു താൻ കണ്ടത് സരിത്തിനെ തന്നെ എന്ന് ആവർത്തിച്ച് കലാഭവൻ സോബി.വലിയ കോളിളകം സൃഷ്ട്ടിച്ച കാർ അപകടമായിരുന്നു ബാലഭാസ്കറിന്റെതു. ബാലഭാസ്കറിന്റെതു കൊലപാതകമാണ് എന്നു  പിതാവ് നേരെത്തെ സംശയം ഉന്നയിച്ചിരുന്നു. സംഭവത്തെ കുറിച്ച് സോബി പറയുന്നത് ഇങ്ങനെ.

 

” അപകടം നടന്ന് അഞ്ച് മിനിട്ടിന് ശേഷമാണ് താന്‍ പള്ളിപ്പുറത്ത് എത്തിയത്. മറ്റൊരിടത്തേക്ക് പോകുന്ന വഴിയായിരുന്നു. കാര്‍ മരത്തില്‍ ഇടിച്ചത് കണ്ട് ഇറങ്ങിനോക്കി. അപ്പോള്‍ അസ്വാഭാവിക സാഹചര്യത്തില്‍ ചിലരെ അവിടെ കണ്ടു. ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് ഉരുട്ടി മാറ്റുന്നതുമാണ് കണ്ടത്. മറ്റോരാള്‍ തികച്ചും സൈലന്റായി അവിടെ നില്‍പുണ്ടായിരുന്നു. ചുവപ്പില്‍ നീല വരയുള്ള ടീഷര്‍ട്ടും ബര്‍മുഡയുമാണ് അയാള്‍ ധരിച്ചിരുന്നത്. യാതൊരു ഭാവഭേദവും ഇല്ലാതെ നില്‍ക്കുന്നതിനാല്‍ തന്നെ അയാളുടെ മുഖം ഓര്‍മ്മയിലുണ്ട്. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ സരിത്ത് അറസ്റ്റിലായതിന് പിന്നാലെ ചിത്രങ്ങള്‍ ചാനലുകളിലും മറ്റും വന്നപ്പോഴാണ് കാറപകട സ്ഥലത്ത് കണ്ടത് സരിത്താണെന്ന് മനസിലായത്. ഇക്കാര്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. പക്ഷേ,​ അവര്‍ പിന്നീട് തന്നെ ബന്ധപ്പെട്ടില്ല.

കേസ് സി.ബി.ഐ ഏറ്റെടുത്തത് അറിഞ്ഞു. അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നാണ് കരുതുന്നത്. ചോദ്യം ചെയ്യലിനായി സി.ബി.ഐ വിളിപ്പിച്ചാല്‍ അറിയാവുന്ന കാര്യങ്ങള്‍ തുറന്നു പറയുമെന്നും സോബി പറഞ്ഞു. സരിത്തിനെ കണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ തന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും സി.ബി.ഐയ്ക്ക് മൊഴി കൊടുക്കാന്‍ താന്‍ ഉണ്ടാവില്ലെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായും സോബി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

എന്നാൽ കേസ് സി ബി ഐ ഏറ്റു എടുത്തതോടെ സംഭവത്തിന് പിന്നിലെ ദുരുഹതകൾ പുറത്തു വരുമെന്നാണ് താൻ കരുതുന്നത് എന്നും ബാലഭാസ്കറിന്റ  പിതാവ് കഴിഞ്ഞ ദിവസം  പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2