മലപ്പുറം : ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച് ജനമനസ്സുകളിൽ സ്ഥാനം നേടിയ ബഷീർ കൂട്ടായ്മയുടെ നേതൃത്വത്തിൽ 500 ഓളം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തരങ്ങൾ നിർവഹിച്ചു. ചടങ്ങിൽ ചെയർമാൻ കെ.എം ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കല്ലിങ്ങൽ ബഷീർ, ബഷീർ പെരിങ്ങാടൻ, ബഷീർ കോടൂർ , തനിമ ബഷീർ, ബഷീർ ഉമ്മാട്ട് , ബഷീർ താനൂർ, തറയിൽ ബഷീർ, ബഷീർ മമ്പാട് എന്നിവർ പ്രസംഗിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക