മലപ്പുറം: വീട്ടില്‍ അതിക്രമിച്ചു കയറി പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ മഞ്ചേരി സ്‌പെഷ്യല്‍ സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന അദ്ധ്യാപകന്റെ ജാമ്യാപേക്ഷ പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. കാരക്കുന്ന് പുളിയാറ്റക്കുന്ന് പുത്തന്‍പുരയ്ക്കല്‍ പന്നിക്കോടന്‍ പി എസ് അമല്‍ എന്ന ഉണ്ണിയുടെ ജാമ്യാപേക്ഷയാണ് ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയത്. 2021 മാര്‍ച്ച്‌ 15ന് ഉച്ചക്ക് 12.30ന് കാരക്കുന്ന് 34ലെ പരാതിക്കാരിയുടെ വീട്ടിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് മാര്‍ച്ച്‌ 17ന് എടവണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി സി സുനിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേ സമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ച്‌ ആളൊഴിഞ്ഞ സ്ഥലത്തു വെച്ച്‌ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന രണ്ട് പ്രതികളുടെ ജാമ്യാപേക്ഷയും കഴിഞ്ഞ ദിവസം മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി വീണ്ടും തള്ളിയിരുന്നു. പാണ്ടിക്കാട് വള്ളുവങ്ങാട് ആര്യാടന്‍ സിദ്ദീഖ് (26), വള്ളുവങ്ങാട് സൗത്ത് ചക്കിപ്പറമ്ബന്‍ അഫീഫ് എന്ന അഫി (27) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 22 ന് ഇവരുടെ ജാമ്യാപേക്ഷ ഇതേ കോടതി തള്ളിയിരുന്നു. മൊബൈല്‍ ഫോണിലൂടെ വിളിച്ചു വരുത്തി പാണ്ടിക്കാട് അപ്പൂസ് തിയ്യേറ്ററിനടുത്തുള്ള വാട്ടര്‍ ടാങ്കിനു സമീപം കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2