ചെന്നൈ : ഇന്ത്യയിലെ ബ്രാഹ്മണ്ട ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിക്കും കുടുംബത്തിനും  കൊറോണ വൈറസ് ബാധ. രാജമൗലിതന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

‘കുറച്ച് ദിവസമായി എനിക്കും കുടുംബാംഗങ്ങൾക്കും ചെറിയ പനിയുണ്ട്. അത് ചകിത്സിയ്ക്ക് മുൻപേ കുറഞ്ഞുവെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ ഞങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരം ഞങ്ങൾ ക്വാറന്റൈനിൽ കഴിയുകയാണെന്ന് രാജമൗലി തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ മറ്റൊരു ട്വീറ്റിൽ താനും കുടുംബവും സുഖമായിരിക്കുന്നുവെന്നും ആരും രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെന്നും അറിയിച്ചു.

ജൂനിയർ എൻ.ടി.ആർ, രാം ചരൺ, ആലിയാബട്ടൻ, അജയ് ദേവ്ഗൺ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന രാജമൗലി സംവിധാനം ചെയ്യുന്ന രൗദ്രം രണം രുധിരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2