തൃശ്ശൂർ: ദക്ഷിണാഫ്രികന്‍ രാജ്യമായ ബാട്‌സ്വാനയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ യുവ ദമ്ബതികള്‍ മരിച്ചു. വല്ലച്ചിറ സ്വദേശികളായ ദീപക് (29), ഭാര്യ ഗായത്രി (25) എന്നിവരാണ് മരിച്ചത്. ബാട്‌സ്വാനയിലെ ഗാബറോണേയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്.

സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങവേ ഹൈവേയില്‍ സിഗ്‌നല്‍ കാത്തുനില്‍ക്കുന്ന ഇവരുടെ വാഹനത്തില്‍ നിയന്ത്രണം വിട്ടെത്തിയ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഡിസംബറിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ജനുവരിയിലാണ് ഇരുവരും ബാട്‌സ്വാനയില്‍ എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വല്ലിച്ചിറ മേഖലയില്‍ പരേതനായ സുകുമാരന്‍ മേനോന്റെയും റിട.അധ്യാപിക സുശീലയുടെയും മകനായ ദീപക് ബാട്‌സ്വാനയിലെ സ്വകാര്യ കമ്ബനിയില്‍ ചാര്‍ടേര്‍ഡ് അകൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. എടക്കളത്തൂര്‍ പുത്തന്‍ പീടിക നന്ദകുമാറിന്റെയും കണ്ടിയൂര്‍ ഗീതയുടെയും മകളായ ഗായത്രി ആയുര്‍വ്വേദ ഡോക്ടറാണ്. സംസ്‌കാരം പിന്നീട് നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക