തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിവൈഎഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം. കല്ലറ പാട്ടറയിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഒരു ഡിവൈഎഫ്ഐ പ്രവർത്തകനുമാണ് പരിക്കേറ്റത്.
യൂത്ത് കോൺഗ്രസ് ക്ലലറ മണ്ഡലം പ്രസിഡന്റ് ഷജിൻ, സെക്രട്ടറി ഷഹ്നാസ്, ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. യുഡിഎഫിന്റെ കല്ലറ പഞ്ചായത്ത് പ്രചാരണ പരിപാടി സമാപിച്ചതിന് ശേഷമാണ് ഏറ്റുമുട്ടൽ നടന്നത്. കോൺഗ്രസ് പ്രവർത്തകൻ എൽഡിഎഫ് പ്രവർത്തകരെ അസഭ്യം പറഞ്ഞു എന്നാരോപിച്ചായിരുന്നു തർക്കം തുടങ്ങിയത്. ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പാങ്ങോട് പോലീസ് എത്തിയാണ് പ്രവർത്തകരെ സംഭവ സ്ഥലത്ത് നിന്നും പിരിച്ചു വിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2