ലിയ താരനിരയുമായി എത്തുന്ന ചിത്രമാണ് മണി രത്നത്തിന്‍റെ ‘പൊന്നിയിന്‍ സെല്‍വന്‍’. കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. ചിത്രത്തില്‍ മലയാളി താരം ബാബു ആന്റണിയും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താരം ഫേസ്ബുക്കില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബാബു ആന്റണി പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്.

പൊന്നിയിന്‍ സെല്‍വന്‍റെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയാണ് ബാബു ആന്റണി പങ്കുവച്ചത്. കുതിരപ്പുറത്തേറിയുള്ള താരത്തിന്റെ രം​ഗമാണ് വീഡിയോയില്‍ ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കായംകുളം കൊച്ചുണ്ണിയിലെ തങ്ങള്‍ എന്ന കഥാപാത്രത്തിന് ശേഷം ആദ്യമായാണ് കുതിരപ്പുറത്തേറുന്നതെന്ന് താരം കുറിക്കുന്നു. അലക്സ് എന്ന തന്റെ മകന്റെ പേരാണ് കുതിരക്കെന്നും അത് തനിക്ക സര്‍പ്രൈസ് ആയിരുന്നുവെന്നും ബാബു ആന്റണി കുറിക്കുന്നു.

രണ്ട് ഭാഗങ്ങളിലായാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ചിത്രത്തിന്‍റെ ആദ്യഭാഗം അടുത്ത വര്‍ഷം എത്തും. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാര്‍, വിക്രം പ്രഭു, കിഷോര്‍, അശ്വിന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യലക്ഷ്‍മി, റഹ്മാന്‍ എന്നിവരും ചിത്രത്തിന്‍റെ താരനിരയില്‍ ഉള്ള കാര്യം നേരത്തേ പുറത്തുവന്നതാണ്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേര്‍ന്ന് തിരക്കഥയും ജയമോഹന്‍ സംഭാഷണവും ഒരുക്കുന്നു.

എ ആര്‍ റഹ്മാന്‍ ആണ് സംഗീതം. ഛായാഗ്രഹണം രവി വര്‍മ്മന്‍. തോട്ട ധരണിയും വാസിം ഖാനും ചേര്‍ന്നാണ് കലാ സംവിധാനം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക