ന്യൂഡല്‍ഹി: രാഷ്ട്രീയപാര്‍ട്ടികളെ ഞെട്ടിച്ച് രാഹുല്‍ ഗാന്ധിയുടെ പുതിയ നീക്കം , ഇതുവരെ കാണാത്ത സോഷ്യല്‍ മീഡിയ കാമ്പയിനുമായി രാഹുല്‍. ഇന്ത്യയെന്ന ആശയത്തെ തകര്‍ക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുകയാണ് ലക്ഷ്യം. തങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ ക്യാമ്പയിനില്‍ ചേരാനാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അഞ്ച് ലക്ഷം ഓണ്‍ലൈന്‍ പോരാളികളെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ബിജെപിയുടെ ഐടി സെല്ലിന് വെല്ലുവിലി ഉയര്‍ത്താനുള്ള നീക്കമാണ് കോണ്‍ഗ്രസ് കൊണ്ടുവരുന്നത്.
ബിജെപിയെ പല സംസ്ഥാനങ്ങളിലും ജയത്തിലെത്തിക്കുന്നതിലും ദേശീയ തലത്തില്‍ ഭൂരിപക്ഷം ലഭിക്കുന്നതിലേക്കും പ്രധാന പങ്ക് വഹിച്ചത് ഐടി സെല്ലാണ്. രാഹുല്‍ ഗാന്ധി നേരത്തെ തന്നെ ഇത്തരമൊരു നീക്കം കോണ്‍ഗ്രസില്‍ ആരംഭിച്ചതാണ്. എന്നാല്‍ വേണ്ടത്ര വളര്‍ച്ച നേടിയിട്ടില്ല. ദിവ്യ സ്പന്ദനയും അനില്‍ ആന്റണിയെയും പോലുള്ളവര്‍ ഈ ടീമിലുണ്ടായിരുന്നു.
സത്യത്തിനും മതസൗഹാര്‍ദത്തിനും വേണ്ടിയണ് ഈ പോരാട്ടമെന്ന് രാഹുല്‍ വ്യക്തമാക്കി. ഒരു യുവാവ് എന്ന നിലയില്‍ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാം. ഒന്നും നിങ്ങളില്‍ നിന്ന് മറച്ചുവെക്കപ്പെടുന്നില്ല. നിങ്ങളുടെ സ്‌കൂളുകള്‍, കോളേജുകള്‍, യൂണിവേഴ്സിറ്റികള്‍, അങ്ങനെ എല്ലായിടത്തും ഈ അടിച്ചമര്‍ത്തല്‍ കാണാന്‍ സാധിക്കും. ഇന്ത്യയെന്ന ആശയത്തിന്‍ മേലുള്ള ആക്രമണം നിങ്ങള്‍ക്ക് കാണാം. ഡല്‍ഹിക്ക് പുറത്തേക്ക് നോക്കൂ, കര്‍ഷകര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും.
കോണ്‍ഗ്രസിനും മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സൈന്യത്തെ ആവശ്യമുണ്ട്. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ആശയങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കേണ്ടത്. വരൂ ഈ ആര്‍മിയില്‍ പങ്കാളിയാവൂ. ഇത് വെറുപ്പിന്റെ സമയല്ല. ഇത് അക്രമത്തിന്റെ സൈന്യമല്ല. ഇത് സത്യത്തിന്റെയും ഇന്ത്യയെ സംരക്ഷിക്കാനുള്ളതുമായ ആര്‍മിയാണ്. നിങ്ങള്‍ക്ക് ഈ യുദ്ധത്തില്‍ പോരാടാനുള്ള കാര്യങ്ങള്‍ ഞങ്ങള്‍ നല്‍കാം. നമുക്ക് ഇതില്‍ ജയിക്കണമെന്നും രാഹുല്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2