സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ ആയുർവ്വേദ ആശുപത്രിയിലെ പുനർജനി പോസ്റ്റ് കോവിഡ് വാർഡ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മലാജിമ്മി ഉദ്ഘാടനം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആശുപത്രിക്ക് ജില്ലാ പഞ്ചായത്തിന്റെ സംഭാവനയായി പൾസ് ഓക്‌സീ മീറ്ററുകൾ പ്രസിഡണ്ട് സംഭാവന ചെയ്തു. ആയുർവ്വേദ ഡി.എം.ഒ.ഡോ.സി. ജയശ്രീ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ആർ.വി.അജിത്, ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ കോട്ടയം യൂണിറ്റ് സെക്രട്ടറി ഡോ.ഹൃഷികേശ് , എച്ച്.എം.സി. മെമ്പർമാരായ അബ്ദുൾ സലാം, ഗൗതം നായർ, ടി.എൻ.മനോജ്, എസ്.രാജീവ്, മാത്യു ജോർജ്, ബി.രാമചന്ദ്രൻ ,എന്നിവർ പങ്കെടുത്തു സംസാരിച്ചു.