അയോദ്ധ്യ: നൂറ്റാണ്ടുകൾ പഴക്കമുള്ള തർക്കത്തിനു അവസാനം കുറിച്ച് കൊണ്ട് അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിനു ഭൂമി പൂജ കർമ്മം നടക്കുമ്പോൾ ഹീറോ ഉത്തർ പ്രദേശ് മുഖ്യമന്ത്രി  യോഗി ആദിത്യ നാഥ് തന്നെയാണ്. കാരണം രാമ ക്ഷേത്രം കേവലം ഒരു അമ്പലം മാത്രമല്ല മറിച്ചു ഇനി മുന്നോട്ടുള്ള ഇന്ത്യയുടെ ഭാവി കൂടിയാണ് എന്ന് പറയേണ്ടി വരും. കാരണം ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന
ഇന്ത്യയുടെ ആശയം നടപ്പാക്കുവാൻ ഏറ്റവും പ്രാപ്തനായ ബിജെപി നേതാവ് യോഗി ആദിത്യനാഥ് തന്നെയാണ്.കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ തുടരെത്തുടരെയുള്ള പരാജയങ്ങളിൽ അടി പതറുമ്പോൾ ബിജെപിക്ക് തീവ്രഹിന്ദുത്വ നിലപാടെടുത്ത് മുൻപോട്ടു പോകുവാൻ ബുദ്ധിമുട്ടുണ്ടാവില്ല. ബിജെപിയുടെ തീവ്രഹിന്ദുത്വ മുഖമാണ് യോഗി. 

യോഗി ആദിത്യ നാഥ്. 

ഉത്തരാഖണ്ഡിലെ ഗാർവാൾ സർവ്വകലാശാലയിൽ നിന്നുമുള്ള ശാസ്ത്ര ബിരുദദാരിയായ യോഗി ആദിത്യനാഥ് തന്റെ 26ാം വയസ്സിലാണ് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന് ഖ്യാതിയോടു കൂടി 1998 ൽ യോഗി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തുടർച്ചയായി അഞ്ച് തവണ വിജയിച്ചു.മുഖ്യമന്ത്രി ആയതിന് ശേഷമുള്ള സുരക്ഷ ഭീഷണികൾ പരിഗണിച്ച് ആദിത്യനാഥിന് നേരത്തെ ഇസ‍ഡ് പ്ലെസ് സുരക്ഷ പരിരക്ഷ നൽകിയിരുന്നു അതിന്റെ ഭാഗമായിട്ടാണ് ബോംബ് ആക്രമണം വരെ ശക്തമായി ചെറുക്കുന്ന സുരക്ഷ നൽകിയിരിക്കുന്നത്. 2017ൽ ഉത്തർപ്രദേശിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബിജെപി എംപിയായിരുന്ന യോഗിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു.  

മോദിക്ക് ശേഷം യോഗി…? 

നരേന്ദ്ര മോദിക്കു ശേഷം ഇന്ത്യയിൽ ഒരു ബിജെപി പ്രധാന മന്ത്രി ഉണ്ടായാൽ അത് തീർച്ചയായും അത് യോഗി ആദിത്യ നാഥ് തന്നെയായിരിക്കും. കാരണം ആർഎസ്എസിനും മറ്റു സംഘ പരിവാർ സംഘടനകളിളും മോദിയെക്കാളും  അമിത് ഷായെക്കാളും പ്രാധാന്യമുള്ള നേതാവ് യോഗി ആദിത്യനാഥ് തന്നെയാണ്. നീണ്ട കാലത്തെ രാഷ്ട്രീയ പരിചയവും സംഘടന പ്രവർത്തനവും കൊണ്ട് തന്നെ വലിയ ജന പിന്തുണ യോഗിക്ക് ഉണ്ട്. പോരാത്തതിനു ഇപ്പോഴത്തെ

രാമ ക്ഷേത്രം നിർമാണം ആരംഭിച്ചതോടെ  യോഗിയുടെ മൈലെജ് ഇരട്ടിയായിരിക്കുകയാണ്. കൂടാതെ അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ട്രസ്റ്റിന് യോഗി ആദിത്യനാഥ് നേതൃത്വം നല്‍കണമെന്ന് രാമ ജന്മഭൂമി ന്യാസ്ആവശ്യപ്പെട്ടിരുന്നു . ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ കൂടിയായ യോഗിയെ രാമക്ഷേത്ര നിർമാണ ട്രസ്റ്റ് ചെയര്‍മാനായി നിയമിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
ഇതോക്കെ യോഗി ആദിത്യനാഥ്ൻറെ ജനസമ്മതി തെളിയിക്കുന്നു
കാര്യങ്ങളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2