കൊച്ചി: ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി.സംവിധായികയും സാമൂഹ്യ പ്രവർത്തകയുമായ ആയിഷ സുൽത്താനയ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തതില് പ്രതിഷേധിച്ചാണ് രാജി. സംസ്ഥാന സെക്രട്ടറി, വഖഫ് ബോര്ഡ് അംഗം, ഖാദി ബോര്ഡ് അംഗം, ദ്വീപ് സെക്രട്ടറി തുടങ്ങി പ്രമുഖ നേതാക്കള് പാര്ട്ടി വിടുന്നതായി വ്യക്തമാക്കി സംസ്ഥാന അധ്യക്ഷന് കത്ത് നല്കി.

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും ആയിഷയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. ദ്വീപിലെ ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുള് ഹമീദും രാജിവച്ചവരിലുണ്ട്.ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുള് ഖാദര് ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷ സുല്ത്താനയ്ക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.ലക്ഷദ്വീപ് വിഷയത്തില് ചാനല് ചര്ച്ചയ്ക്കിടെ ദ്വീപ് അഡ്മിനിസ്ട്രേറ്റര് പ്രഫുല് പട്ടേലിനെതിരെ ‘ബയോ വെപ്പണ്’ എന്ന പദം പ്രയോഗിച്ചതിനാണ് പൊലീസ് എഫ്‌ഐആര് രജിസ്റ്റര് ചെയ്തത്. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാന് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group