കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അംബുലന്‍സ് സര്‍വീസുകള്‍ക്ക് ഡിമാന്‍ഡ് വർദ്ധിച്ചതിനാൽ , രൂപം മാറ്റം വരുത്തി ഓടുന്ന ആംബുലന്‍സുകളെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ്.

ഇത്തരം വാഹനങ്ങള്‍ കര്‍ണാടകത്തില്‍ എത്തിച്ചാണു രൂപമാറ്റം വരുത്തുന്നത്. മുന്‍പ് കാറുകളും ആംബുലന്‍സുകളാക്കി മാറ്റിയാല്‍ രജിസ്ട്രേഷന്‍ നല്‍കിയിരുന്നു. വാഹനക്കമ്ബനികള്‍ ആംബുലന്‍സായിത്തന്നെ ഇപ്പോള്‍ ഇറക്കുന്നുണ്ട്. അതിനാല്‍ മറ്റുവാഹനംവാങ്ങി രൂപമാറ്റം വരുത്തിയാല്‍ രജിസ്ട്രേഷന്‍ ലഭിക്കില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മറുനാട്ടില്‍നിന്ന് രൂപമാറ്റംവരുത്തി ആലപ്പുഴയില്‍ കൊണ്ടുവന്ന രണ്ടുവാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് രജിസ്ട്രേഷന്‍ നല്‍കിയില്ല. മറ്റുജില്ലകളിലും ഇതാണുസ്ഥിതി.
രൂപ മാറ്റംവരുത്തിയ വാഹനങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാതെ ഇനി നിരത്തിലിറക്കാനും സാധിക്കില്ല. സംസ്ഥാനത്ത് കാറുകള്‍ ആംബുലന്‍സുകളാക്കി മാറ്റിനല്‍കുന്ന സ്ഥാപനങ്ങളോ ഏജന്‍സികളോ ഇല്ല. കര്‍ണാടകത്തില്‍ പ്രത്യേകിച്ച്‌ മംഗളുരൂവില്‍ ഏറെ സ്ഥാപനങ്ങളുണ്ട്. ഈ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നടപടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക