സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്ബളവും ആനുകൂല്യങ്ങളും ഓണത്തിനു മുമ്ബ് വിതരണം ചെയ്യും. വിപണിയെ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.ഈ മാസം അവസാനമാണ് ഓണം .കൊവിഡ് പ്രതിസന്ധിയാല്‍ തളര്‍ന്ന് കിടക്കുന്ന വിപണിയിലേക്ക് പണം എത്തുന്നത് നിലവിലെ മാന്ദ്യത്തില്‍ നിന്നും അല്‍പം ആശ്വാസമാകുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.

24 മുതല്‍ ശമ്ബള വിതരണം ആരംഭിക്കാനാണ് ധന വകുപ്പിന്റെതീരുമാനം. 20ാം തീയതി മുതല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ വിതരണവും ആരംഭിക്കും.സാധാരണഗതിയില്‍ ഓഗസ്റ്റ് മാസത്തെ ശമ്ബളം സെപ്റ്റബര്‍ ഒന്നുമുതലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാറുള്ളത്.ഇത്തവണ ഓഗസ്റ്റ് മാസാന്ത്യം ഓണം വരുന്നതിനാലാണ് നേരത്തെ നല്‍കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2