തിരുവനന്തപുരം: ഓഗസ്റ് ഒന്ന്  മുതല്‍ സംസ്ഥാനത്തു അനിശ്ചിത കാലത്തേക്ക്  സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. ഒന്‍പതിനായിരത്തോളം ബസുകളാണ് നാളെ മുതൽ പണി മുടക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് ബസ് ഉടമകൾ  സര്‍ക്കാരിന് ജി ഫോം നല്‍കി. ശരാശരി 3,000 രൂപ കളക്ഷന്‍ ഉണ്ടായിരുന്ന ഒരു ബസിന് യാത്രക്കാരുടെ കുറവും ഇന്ധനച്ചെലവും കാരണം 900 രൂപയാണ് പ്രതിദിന നഷ്ടം. ഈ രീതിയില്‍ മുന്നോട്ടു പോകാനാകാത്തതുകൊണ്ടാണ് അടുത്തദിവസം മുതല്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നത്.

ഒന്‍പതിനായിരത്തോളം ബസുകള്‍ ഗതാഗതവകുപ്പിന് അനിശ്ചിതകാലത്തേക്ക് സര്‍വീസില്‍നിന്ന് മാറി നില്‍ക്കുകയാണന്നും നികുതിയില്‍നിന്ന് ഒഴിവാക്കണമെന്നും കാണിച്ച് ജി ഫോം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള ബസുകള്‍ നാളെ മുതല്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കും. അതേസമയം ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടെങ്കിലും സമയം നീട്ടി നല്‍കുകയല്ലാതെ മറ്റു വഴിയില്ലെന്നാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.

കോവിഡ് കഴിയുന്നത് വരെ ഇന്ധനത്തിനു സബ്‌സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടയ്ക്കുക, ഡിസംബര്‍ വരെയെങ്കിലും റോഡ് നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉടമകൾ ഉന്നയിച്ചെങ്കിലും സാവകാശം മാത്രം നൽകനെ സാധിക്കു എന്ന് ഗതാഗത വകുപ്പ് അറിയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2