അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ആഗസ്റ്റ് 5 ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും.
എല്ലാ മുഖ്യമന്ത്രിമാരെയും ചടങ്ങിലേയ്ക്ക് ക്ഷണിക്കുെമന്നും ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി അറിയിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും ചടങ്ങ്. 150 പ്രത്യേക ക്ഷണിതാക്കളുള്‍പ്പെടെ 200 പേര്‍ക്കെ പ്രവേശനമുണ്ടാകൂ. രാമജന്മഭൂമി പ്രസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ മുതിര്‍ന്ന നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. മൂന്നര വര്‍ഷത്തിനകം ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം.
നടക്കും .
സുപ്രിം കോടതിയുടെ ചരിത്രപരമായ വിധി
പതിറ്റാണ്ട് നീണ്ട തർക്കത്തിനൊടുവിലാണ് ആയോധ്യയിൽ രാമക്ഷേത്രം നിർമ്മാണമാരംഭിക്കുന്നത്. 2019 നവംബർ 9 നാണ് തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്നും മുസ്ലിംങ്ങൾക്ക് പകരം ഭൂമി നൽകണമെന്ന വിധി പുറപ്പെടുവിക്കുന്നത്.അയോദ്ധ്യയിലെ ക്രമസമാധാനനില നേരിട്ടു വിലയിരുത്തിയശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധിപറയാൻ കോടതി നിശ്ചയിച്ചത്.വെളിയാഴ്ച രാത്രി ഒമ്പതുമണി കഴിഞ്ഞാണ് വിധി സംബന്ധിച്ച അറിയിപ്പ് സുപ്രീംകോടതി രജിസ്ട്രിയുടെ ഭാഗത്തുനിന്ന് വന്നത് . ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് , ജഡ്ജിമാരായ എസ്.എ ബോബ്ഡെ , ഡി.വൈ ചന്ദ്രചൂഡ് , അശോക് ഭൂഷൺ , എസ് . അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത് .
പള്ളി പൊളിക്കൽ
1992 ഡിസംബർ 6 നാണ് ഇന്ത്യൻ മണ്ണിൽ കളങ്കമായി മാറിയ ബാബറി മസ്ജിദ് കർസേവരുടെ നേതൃത്വത്തിൽ തകർക്കുന്നത്. എൽ കെ അധ്വാനി, മുരളി മനോഹർ ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് പള്ളി പൊളിക്കുന്നത്.രാവിലെ എൽ.കെ അദ്വാനിയും മറ്റുള്ളവരും വിനയ് കത്യാരുടെ വീട്ടിൽ ഒത്ത് കൂടുകയും പിന്നിട് പ്രത്യക പൂജയായ കർസേവ നടക്കുന്നിടത്ത് എത്തുകയും
പിന്നീട് രണ്ടു മുതിർന്ന നേതാക്കളും രാമകഥാ കഞ്ചിന്റെ 200 മീറ്റർ അടുത്ത് വരെ എത്തി.
ഉച്ചക്ക്, ഒരു കൌമാരപ്രായക്കാരനായ കർസേവകൻ തർക്കമന്ദിരത്തിന്റെ മുകളിൽ കയറുകയുമായിരുന്നു അത് വേലി തകർക്കപ്പെട്ടു എന്ന് ബോധ്യമാക്കി. ആ സമയം അദ്വാനിയും ജോഷിയും വിജയ് രാജ് സിന്ധ്യയും കർസേവകരോട് ഇറങ്ങിവരാൻ ബലം കുറഞ്ഞ നിർദ്ദേശങ്ങൾ നൽകിയതായി പറയുന്നു.
ക്ഷേത്ര നിർമ്മാണം
67 എക്കറിൽ 270 അടി ഉയരത്തിൽ നിർമിക്കുന്ന ക്ഷേത്രം ഇന്ത്യയിലെ പ്രധാനപ്പെട്ട എഞ്ചിനിയറിംഗ് സ്ഥാപനമായ എൽ ആന്‍ഡ് ടി ആണ് നിർമ്മിക്കുന്നത്.
മഴക്കാലത്തിന് ശേഷം രാജ്യത്തെ നാല് ലക്ഷം പ്രദേശങ്ങളിലെ പത്ത് കോടിയോളം കുടുംബങ്ങളിൽനിന്ന് ക്ഷേത്ര നിർമാണത്തിനുള്ള സാമ്പത്തിക സഹായം സ്വീകരിച്ചണ് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കുന്നത്.