കണ്ണൂര്‍: കടത്ത് സ്വര്‍ണം പിടിച്ചു പറിക്കുന്നതില്‍ ടി പി കേസ് പ്രതികളുമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്‌ദരേഖ പുറത്ത്. സ്വര്‍ണക്കടത്ത് ക്യാരിയറോട് ആസൂത്രകന്‍ സംസാരിക്കുന്നതെന്ന് കരുതുന്ന വാട്‌സാപ്പ് ഓഡിയോ ആണ് പുറത്തുവന്നത്. പിടിച്ചുപറി സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമാണെന്നാണ് ശബ്‌ദരേഖയില്‍ പറയുന്നത്.

സ്വര്‍ണം എങ്ങനെ കൊണ്ടുവരണം, കൊണ്ടുവന്ന സ്വര്‍ണം എന്തുചെയ്യണം, ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പുകളിലുള്ളത്. ഒരുഭാഗം പൊട്ടിക്കുന്നവര്‍ക്ക്, ഒരു പങ്ക് കടത്തുന്നവര്‍ക്ക് മൂന്നാമത്തെ പങ്ക് കൊടി സുനി, ഷാഫി അടങ്ങുന്ന പാര്‍ട്ടിക്കും എന്നാണ് വീതംവയ്പ്പിനെക്കുറിച്ച്‌ പറയുന്നത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ടി പി കേസില്‍ പരോളില്‍ ഇറങ്ങിയ ഷാഫി ക്യാരിയര്‍ക്ക് സംരക്ഷണം ഒരുക്കും. പിടിച്ചു പറിച്ച സ്വര്‍ണത്തിന്‍റെ ഉടമ പിന്നീട് പ്രശ്‌നമുണ്ടാക്കിയാല്‍ കൊടി സുനി ഫോണ്‍ ചെയ്യും. ജയിലില്‍ നിന്നാണ് കൊടി സുനി ഇക്കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്. ഈ സംഘം ഭീഷണി മുഴക്കുന്നതോടെ സ്വര്‍ണത്തിന്‍റെ ഉടമ പിന്മാറും. പാര്‍ട്ടിയുടെ പിന്‍ബലമുണ്ടെന്ന് വരുത്തിത്തീര്‍ത്താണ് പിടിച്ചുപറി. ജിജോ തില്ലങ്കേരിയും രജീഷ് തില്ലങ്കേരിയും സംഘത്തിലുണ്ട്.