പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായ ടിക് ടോക് താരം അമ്ബിളിയുടെ ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്ന് പെണ്‍കുട്ടിയുടെ ശബ്ദ സന്ദേശം പുറത്ത്. പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന പെണ്‍കുട്ടി താനാണെന്ന അവകാശവാദവുമായാണ് പെണ്‍കുട്ടിയുടെ ശബ്ദത്തിലുള്ള ഓഡിയോ സന്ദേശം അമ്ബിളിയുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ പ്രത്യക്ഷപ്പെടുന്നത്.

https://www.instagram.com/s/aGlnaGxpZ2h0OjE4MTM1NzQ3ODYyMTcwMTAz?story_media_id=2594845961818670149_36434814535&utm_medium=copy_link

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അമ്ബിളി കേസില്‍ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന പെണ്‍കുട്ടി താനാണെന്നും വ്യാജവാര്‍ത്തയാണിതെന്നുമാണ് പെണ്‍കുട്ടിയുടെ ശബ്ദ സന്ദേശത്തിലൂടെ പറയുന്നത്. ഇതാരും വിശ്വസിക്കരുത്. നിങ്ങള്‍ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം. എല്ലാം പൊലീസുകാര്‍ കെട്ടിച്ചമച്ച കഥകളാണ്. അമ്ബിളിക്കെതിരെ മൊഴി കൊടുത്താല്‍ എനിക്ക് അഞ്ച് ലക്ഷം രൂപതരാമെന്നും എന്നെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമൊക്കെയാണ് പറയുന്നത്. എനിക്ക് അഞ്ച് ലക്ഷം രൂപയൊന്നും വേണ്ട. ശബ്ദ സന്ദേശത്തിലൂടെ പെണ്‍കുട്ടി പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി വിവാഹ വാഗ്ദാനം നല്‍കി പ്രതി പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്. പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത അമ്ബിളി ഇപ്പോള്‍ റിമാന്‍ഡിലാണ്.

അമ്ബിളിയുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിയുടെ ശബ്ദന്ദേശത്തില്‍ നിന്ന്

‘അമ്ബിളി കേസിലെ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന പെണ്‍കുട്ടി ഞാനാണ്. ഇത് വ്യാജവാര്‍ത്തയാണ്. ആരുമിത് വിശ്വസിക്കരുത്. നിങ്ങള്‍ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം. അമ്ബിളി എന്നെ പീഡിപ്പിച്ചെന്ന് പറയുന്നത് നുണയാണ്. പൊലീസുകാര്‍ കെട്ടിച്ചമച്ച കഥകളാണ് പുറത്തുവരുന്നത്. എന്‍റെ ഇഷ്ടപ്രകാരമാണ് ഞാന്‍ അമ്ബിളിയുടെ കൂടെ പോയത്. ഇത്രയും നാള്‍ ഞാന്‍ അമ്ബിളിയുടെ കൂടെത്തന്നെയായിരുന്നു. ഞാനിപ്പോള്‍ ഏഴുമാസം ഗര്‍ഭിണിയാണ്. പൊലീസുകാര്‍ അമ്ബിളിയെ ഓടിച്ചിട്ട് പിടിച്ചു എന്ന് പറയുന്നത് സത്യമല്ല. ഇന്നലെ പൊലീസുകാര്‍ വീട്ടില്‍ വന്ന് അച്ഛന്റെ കാല് പിടിച്ചൊടിച്ച്‌ അവനെവിടെയെന്ന് ചോദിച്ച്‌ തല്ലി. എന്നെ മാനസികമായി ബുദ്ധിമുട്ടിച്ചു. അതൊക്കെ ഞാന്‍ ക്ഷമിച്ചു. അതുകഴിഞ്ഞ് അച്ഛനെ തല്ലിയപ്പോഴാണ് അമ്ബിളി സ്വയം പിടികൊടുത്തത്. അല്ലാതെ പൊലീസുകാര്‍ ഓടിച്ചിട്ട് പിടിച്ചെന്നും പീഡിപ്പിച്ചെന്നുമൊക്കെ പറയുന്നത് സത്യമല്ല. ഞാന്‍ ഇത്രയും നാള്‍ അവന്റെന്‍റെ കൂടെത്തന്നെയായിരുന്നു. അമ്ബിളിക്കെതിരെ മൊഴി കൊടുത്താല്‍ എനിക്ക് അഞ്ച് ലക്ഷം രൂപതരാമെന്നും എന്നെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമൊക്കെയാണ് പറയുന്നത്. എനിക്ക് അഞ്ച് ലക്ഷം രൂപയൊന്നും വേണ്ട. നിങ്ങളിപ്പോള്‍ ട്രോളുന്നുണ്ടല്ലോ. നിങ്ങള്‍ എന്തറിഞ്ഞിട്ടാണ് ട്രോളുന്നത്? ഇതൊക്കെ ഫേക്ക്‌ന്യൂസാണ്’.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക