കൊച്ചി: പ്രഭാതസവാരിക്കിടെ കടന്നുപിടിച്ച്‌ അപമാനിക്കാന്‍ ശ്രമിച്ച യുവാവിന്റെ മുഖത്തടിച്ച്‌ യുവതി. കൊച്ചി പനമ്ബള്ളി ന​ഗറില്‍ രാവിലെ ആറ് മണിയോടെ യുവതി നടക്കാന്‍ എത്തിയപ്പോഴാണ് സംഭവം. നടപാതയിലൂടെ യുവതിയെ പിന്തുടര്‍ന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ കടന്നുപിടിക്കുകയായിരുന്നു.പെണ്‍കുട്ടി പ്രതിയുടെ മുഖത്തടിക്കുകയും പിടിച്ചുനിര്‍ത്തുകയും ചെയ്തു.

യുവതി കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ മനോദൗര്‍ബല്യമുള്ള ആളാണെന്ന് വ്യക്തമായതിനാല്‍ വിട്ടയച്ചെന്ന് പൊലീസ് പറഞ്ഞു.ബന്ധുക്കളെ വിളിച്ചുവരുത്തി ഇയാളെ ആശുപത്രിയിലാക്കാന്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ പരാതിയോ മൊഴിയോ നല്‍കാന്‍ പെണ്‍കുട്ടി വിസ്സമ്മതിച്ചതിനാല്‍ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക