പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയുടെ വീടിനു നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പോയപ്പോയ അന്ന് രാത്രിയിവാണ് വീടിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ഇവരുടെ വീട്ടിലെ കുടിവെള്ളടാങ്ക് തകര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ 18നാണ് കണ്ണൂരിലെ ധര്‍മടം നിയോജകമണ്ഡലത്തില്‍ ഇവര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി പോയത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയും വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് സംരക്ഷണം നല്‍കുകയും വേണമെന്നാവശ്യപ്പെട്ട് വാളയാര്‍ നീതി സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍, ജോ. കണ്‍വീനര്‍ റെയ്മണ്ട് ആന്റണി എന്നിവര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2