പത്തനംതിട്ട: സ്വ​ത്ത് ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ പി​താ​വി​നെ ന​ഗ്ന​നാ​ക്കി മ​ര്‍​ദി​ച്ച മ​ക​നും മ​രു​മ​ക​ളും അ​റ​സ്റ്റി​ല്‍.

പ​ത്ത​നം​തി​ട്ട വ​ല​ഞ്ചു​ഴി തോ​ണ്ട​മ​ണ്ണി​ല്‍ റ​ഷീ​ദ്(71)​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ മ​ക​ന്‍ ഷാ​ന​വാ​സ്, ഭാ​ര്യ ഷീ​ജ എ​ന്നി​വ​രെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഷീ​ജ​യു​ടെ സ​ഹോ​ദ​ര​ന്‍ ഒ​ളി​വി​ലാ​ണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റോ​ളം ഇ​വ​ര്‍ റ​ഷീ​ദി​നെ മ​ര്‍​ദി​ച്ചു. വീ​ണി​ട​ത്തു നി​ന്നും തു​ണി​യി​ല്ലാ​തെ എ​ഴു​ന്നേ​റ്റ റ​ഷീ​ദി​നെ ഇ​വ​ര്‍ വീ​ണ്ടും അ​ടി​ച്ചി​ട്ടു. ത​ട​യാ​ന്‍ ചെ​ന്ന നാ​ട്ടു​കാ​രെ ഇ​വ​ര്‍ അ​സ​ഭ്യം പ​റ​ഞ്ഞ് ഓ​ടി​ച്ചു​വി​ട്ടു. തു​ട​ര്‍​ന്ന് പൊലീ​സെ​ത്തി​യാ​ണ് റഷീ​ദി​നെ ര​ക്ഷി​ച്ച​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക