തിരുവനന്തപുരം:കാണാതായ യുഎഇ കോണ്‍സൂലേറ്റ് ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെ വീടിന് സമീപത്തു നിന്നും കൈകളിലെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി.വീട്ടുകാരും നാട്ടുകാരും പോലീസ് സംഘവും നടത്തിയ അന്വെഷണത്തിലാണ് വീടിന് സമീപത്തെ പറമ്പില്‍ നിന്നും കൈകളിലെ ഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തിയത.അത്മഹത്യ ശ്രമമെന്നാണ് കരുതുന്നത്.ഇയാള്‍ ബ്ലേഡ് വിഴുങ്ങിയിട്ടുള്ളതായി സംശയിക്കുന്നതായും കരുതുന്നു.ജയഘോഷിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ താന്‍ നിരപരാധിയാണെന്ന് ഇദ്ദേഹം വിളിച്ചുപറയുന്നുണ്ടായിരുന്നു. രാജ്യദോഹക്കുറ്റം ചെയ്തിട്ടില്ല, കള്ളക്കടത്ത് ചെയ്തിട്ടില്ലെന്നും ജയഘോഷ് പറഞ്ഞു. ഭാര്യവീട്ടില്‍ നിന്ന് ഇന്നലെ വൈകിട്ട് മുതലാണ് ജയഘോഷിനെ കാണാതായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2