അതിരമ്പുഴ: ഇന്ന്  നടത്തിയ ആന്റിജെൻ പരിശോധനയിൽ 13 പേർക്ക് കൂടി കോവിഡ് സ്ഥികരിച്ചതോടെ അതിരംമ്പുഴയിലെ കോവിഡ്  രോഗബാധിതരുടെ എണ്ണം 25 മുകളിലെക്ക്. ഇതോടെ അതിരമ്പുഴയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇനിയും വർധന ഉണ്ടാകും എന്നു തന്നെയാണ് കരുതുന്നത്. ഇതോടൊപ്പം ഏറ്റുമാനൂരിലെ ആശ പ്രവർത്തകയ്ക്ക് കോവിഡ് സ്ഥിതികരിച്ചതോടെ കൂടുതൽ ആശങ്ക ജനകമായാ രീതിയിലെക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. മുൻപു രോഗം ബാധിച്ചവരുടെയും ഇപ്പോൾ ബാധിച്ചവരുടെയും ആകെ കണക്കു എടുത്താൽ  ഇപ്പോൾ അതിരംമ്പുഴയിൽ രോഗബാധിതരുടെ  എണ്ണം  25 മുകളിലാണ്.

പഞ്ചായത്ത് ഓഫീസിൽ ജോലി ചെയ്തിരുന്ന് ജീവനക്കാരനു പിന്നാലെ

പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്സനു കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ  14 പേര്‍ ക്വാറന്റീയിനില്‍ പ്രവേശിച്ചു.എന്നാൽ പഞ്ചായത് ഓഫീസ് അടയ്ക്കണ്ട എന്ന നിലപാടിലാണ് അധികൃതർ. ഇതോടോപ്പം ഏറ്റുമാനൂരിൽ ആശ പ്രവർത്തകയ്ക്ക് കോവിഡ് സ്ഥിതികരിച്ചു. ഇവരുടെ സമ്പർക്കം വളരെ വിപുലമെന്നു ആരോഗ്യവകുപ്പ്. ഏറ്റുമാനൂർ നഗരസഭ 3 ആം വാർഡിലെ ആരോഗ്യം പ്രവർത്തകയ്ക്കാണ് ഇന്നലെ കോവിഡ് സ്ഥിതികരിച്ചത്.ഇവരുടെ സാമ്പർക്കം വളരെ വിപുലമായതിനാൽ ഏറ്റുമാനൂരിൽ ഇനിയും സ്‌ഫോടനാത്മകമായ രീതിയിൽ രോഗം റിപ്പോർട്ട് ചെയ്തേക്കാം എന്നാണ് കരുതുന്നത്.ഇതോടെ ഏറ്റുമാനൂരിൽ പരിശോധന വ്യാപകമാക്കാൻ നിർദേശം.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2