തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ വീണ്ടും ശക്തമായി വാദമുയര്‍ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമേ സര്‍വകലാശാലകള്‍ പ്രവേശനം നല്‍കാവൂ എന്ന് ഗവര്‍ണര്‍ ചരിത്ര നിര്‍ദേശം നല്‍കി. എറണാകുളം ഗസ്റ്റ് ഹൗസില്‍ വൈസ് ചാന്‍സിലര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്ന സമയത്ത് തന്നെ വിവാഹ സമയത്ത് സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവനയില്‍ ഒപ്പിടണമെന്ന വ്യവസ്ഥ കൊണ്ടുവരണം. മാധ്യമങ്ങള്‍ അടക്കമുള്ളവരുടെ സഹകരണമുണ്ടെങ്കില്‍ ഇത് വിജയിക്കുമെന്നു. സ്ത്രീധനത്തിനെതിരെ പോരാടണമെന്ന് എല്ലാവരോടും കൈകള്‍ കൂപ്പി അഭ്യര്‍ത്ഥിക്കുകയാണെന്നും അദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വിവാഹ സമയത്ത് എന്ത് നല്‍കിയാലും അത് വധുവും പിതാവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലായിരിക്കണം. അതില്‍ വരനോ വരന്റെ കുടുംബത്തിനോ ഒരു പങ്കുമില്ലെന്നും അദേഹം പറഞ്ഞു. സ്ത്രീധനം ഇല്ലാതാക്കുക എന്നത് നമ്മുടെ സമൂഹത്തിനായി നമ്മള്‍ ചെയേണ്ട കര്‍ത്തവ്യമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക