തിരുവനന്തപുരം: കേരള നിയമസഭ  തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യസ്ഥാനാര്‍ഥി പട്ടിക അടുത്തയാഴ്ച  പുറത്തിറക്കുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. രാഹുല്‍ ഗാന്ധിക്ക് നല്‍കിയ ഉറപ്പനുസരിച്ച്‌ വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയാണ് പട്ടിക തയാറാക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. ജയിക്കുമെന്നുറപ്പുള്ള പൊതുസമ്മതര്‍ക്കും സീറ്റ് നല്‍കും. ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ വിവാദം തിരഞ്ഞെടുപ്പില്‍ പ്രധാനവിഷയമാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.

സ്ഥാനാർഥിത്വം നിർണയിക്കുന്നത് എഐസിസി സർവ്വേ ഫലങ്ങൾ:

ഗ്രൂപ്പ് പരിഗണനകൾക്ക് അതീതമായി വിജയസാധ്യത മാനദണ്ഡമാക്കി സ്ഥാനാർഥികളെ തീരുമാനിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ഇതിനായി സ്വതന്ത്ര ഏജൻസികളെ ഉപയോഗിച്ച് കേരളത്തിൽ നൂറോളം മണ്ഡലങ്ങളിൽ എഐസിസി സർവ്വേ നടത്തി. സംസ്ഥാന നേതൃത്വം സമർപ്പിച്ച വിവിധ മണ്ഡലങ്ങളിലെ പട്ടികയ്ക്ക് പുറമേ, ജന സ്വീകാര്യതയുള്ള നേതാക്കളെയും പൊതുസമ്മതരെയും ഉൾപ്പെടുത്തിയാണ് സർവ്വേ നടത്തിയത്. സർവ്വേയുടെ കണ്ടെത്തൽ പ്രകാരം വിവിധ മണ്ഡലങ്ങളിലേക്ക് സാധ്യതയുള്ള സ്ഥാനാർഥികളുടെ പട്ടിക ഹൈകമാൻഡ് തയ്യാറാക്കിയിട്ടുണ്ട് ഇതിൽ നിന്നാവും സ്ഥാനാർഥികളെ നിർണയിക്കുക എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നൂറോളം മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2