ചെങ്ങന്നൂര്‍: വിവാഹ മോചനക്കേസില്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെയാണ് പോലീസ് കേസ് എടുത്തത്. പുലിയൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് അംഗം അമ്പാടി പ്രമോദിനെതിരെയാണ് കേസ് എടുത്തത്. സിപിഎം നേതാവ് മാനിസകമായി പീഡിപ്പിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നു.

ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ആരുമില്ലാത്ത നേരത്ത് വീട്ടിലെത്തിയ പ്രമോദ് കടന്നു പിടിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുകയാണ് യുവതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group