തിരുവനന്തപുരം : ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും.ഡോളര്‍ കടത്ത് കേസില്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭം പ്രതിപക്ഷം ഇന്നും തുടരും. ഇന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കില്ലെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി പ്രതിപക്ഷം ഇന്നും നിയമസഭയില്‍ ഉന്നയിച്ചേക്കും
.

ശബരിമല അടക്കം കോടതിയുടെ പരിഗണനയിലിരിക്കുന്ന പല വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി വേണമെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതിന് പിന്നാലെ നിയമസഭക്ക് പുറത്ത് പ്രതീകാത്മക സഭ ചേര്‍ന്നായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്.

ഇന്നലെയും വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചിരുന്നു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ കഴിയില്ലെന്നാണ് സ്പീക്കറും നിയമമന്ത്രിയും നിലപാടെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക