കുമളി: അഭ്യർത്ഥനകളുമായി സ്ഥാനാർഥി നേരിട്ടു വീടുകളിലെത്തിയതാണ് വോട്ടർമാരെ ആവേശത്തിലാക്കിയത്. പീരുമേട് നിയോജകമണ്ഡലം യുഡിഫ് സ്ഥാനാർഥി സിറിയക് തോമസ് ആണ് തന്റെ അഭ്യർഥനകളുമായി വീടുകളിലെത്തിയത്. കേട്ടിട നിർമാണ നിരോധനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു ഇടുക്കി ജില്ലയിൽ യുഡിഫ് ഹർത്താൽ പ്രഖ്യാപിച്ചത്. ഇതരത്തിൽ ഇടുക്കി ജില്ലയെ അവഗണിക്കുന്ന നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു യുഡിഫ് സ്ഥാനാർഥി സിറിയക് തോമസിന്റെ പ്രചാരണ പരിപാടികൾ എല്ലാം നിർത്തിവെച്ചിരുന്നു. ഇതേ തുടർന്ന് കുമളി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഭാവന സന്ദർശനം നടത്തി.

തോട്ടം തൊഴിലാളികളോട് വോട്ടഭ്യർത്ഥിക്കുന്ന സിറിയക്ക് തോമസ്

രാവിലെ ചപ്പാത്ത് രോഹിത്ത് തേയില തോട്ടത്തിലെ തൊഴിലാളികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഈ മേഖലയിലെ തൊഴിലാളികൾ നേരിടുന്ന നിരവധിയായ പ്രശനങ്ങൾ ഇവർ സ്ഥാനാർഥിയോട് പറഞ്ഞു. തൊഴിലാളി പ്രസ്ഥാനത്തിൽ കഴിഞ്ഞ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു ഒരാൾ എന്ന നിലയിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചുവന്നാൽ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ മുൻകൈയെടുക്കുമെന്ന് ഉറപ്പു നൽകി.കുമളി പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ അഭ്യർത്ഥനയുമായി എത്തി നേരിട്ടു വോട്ട് അഭ്യർത്ഥിച്ചു.കുമാളിയിലെ മന്നാകുടി മേഖലയിലെത്തിയ സ്ഥാനാർഥിക്കു വൻ സ്വീകരണമാണ് ലഭിച്ചത്. ഒരു സ്ഥാനാർഥി ആദ്യമായിട്ടാണ് ഞങ്ങളുടെ കുടിയിൽ ഒരു സ്ഥാനാർഥി നേരിട്ടു അഭ്യർത്ഥനയുമായി എന്തുന്നതെന്നും ഇത് വിശ്വസിക്കാൻ ആവില്ലെന്നു ഇവർ പറഞ്ഞു. തോഴിലുറപ്പു പദ്ധതിയിലൂടെ ഞങ്ങളുടെ ജീവിത സാഹചര്യം മാട്ടിമറിച്ചെന്നും ഇത് നടപ്പിലാക്കിയ കോൺഗ്രസ്‌ ഭരണത്തിൽ തിരിച്ചെത്തുന്നതാണ് ഞങ്ങളുടെ ആഗ്രഹം എന്നു പറഞ്ഞു. യുഡിഫ് കുമളി മണ്ഡലം ഭാരവാഹികൾ സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2